Flash News

ഹരിയാന ബിജെപിയില്‍ പിളര്‍പ്പ്: പുതിയ പാര്‍ട്ടിയുമായി ബിജെ.പി എംപി

ഹരിയാന ബിജെപിയില്‍ പിളര്‍പ്പ്: പുതിയ പാര്‍ട്ടിയുമായി ബിജെ.പി എംപി
X
ഛണ്ഡിഗഡ്: ഹരിയാന ബിജെപിയില്‍ പിളര്‍പ്പ്. കുരുക്ഷേത്രയില്‍ നിന്നുള്ള എംപിയായ രാജ്കുമാര്‍ സൈനിയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി രംഗത്തെത്തിയത്.പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്ന തിയ്യതി അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.എന്നാല്‍ ഈ മാസം തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പ്രഖ്യാപനം മനോഹര്‍ ഖട്ടാര്‍ സര്‍ക്കാരിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.



സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പ്രതിസന്ധി ഇതോടെ ഉടലെടുത്തത്. ഹരിയാനയിലെ നിര്‍ണായക ശക്തിയായ ജാട്ട് ഇതര വോട്ടുകള്‍ ആകര്‍ഷിക്കാനാണ് പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കുന്നതെന്ന് എം.പി പറഞ്ഞു.മനോഹര്‍ലാല്‍ ഖട്ടാര്‍ സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകനാണ് രാജ്കുമാര്‍ സൈനി. പിന്നോക്ക ജനവിഭാഗങ്ങളെ അവഗണിക്കുന്ന നിലപാടാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് എന്നായിരുന്നു മുഖ്യ വിമര്‍ശനം.
ഹരിയാനയില്‍ ജനസംഖ്യയുടെ 52 ശതമാനം വരുന്ന പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 11.23 ശതമാനം മാത്രമാണ് പ്രാതിനിധ്യം. ഇത് തികഞ്ഞ വിവേചനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it