ഹരിയാന കൂട്ടബലാല്‍സംഗംവനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ചണ്ഡീഗഡ്/റവേരി: ഹരിയാനയിലെ റവേരിയില്‍ 19കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് വനിതാ എഎസ്‌ഐ ഹിരമണിയെ സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ നടപടിയെടുക്കാന്‍ വൈകിയതിനാണ് സസ്‌പെന്‍ഷന്‍.
നേരത്തെ റവേരി പോലിസ് സൂപ്രണ്ട് രാജേഷ് ദുഗലിനെ സ്ഥലംമാറ്റിയിരുന്നു. രാഹുല്‍ ശര്‍മയാണ് പുതിയ പോലിസ് സൂപ്രണ്ട്.
അധികാരപരിധി സംബന്ധിച്ച വിഷയം ഉന്നയിച്ച് നടപടിയെടുക്കാന്‍ പോലിസ് വൈകിയെന്ന് ഇരയുടെ കുടുംബം ആരോപിച്ചിരുന്നു. റവേരിയിലെ വനിതാ പോലിസ് സ്റ്റേഷന്‍ സീറോ എഫ്‌ഐആര്‍’ആണ് രജിസ്റ്റര്‍ ചെയ്തത്. സംഭവം നടന്ന മഹേന്ദ്രഗഡ് പോലിസ്‌സ്റ്റേഷനിലേക്ക് എഫ്‌ഐആര്‍ യഥാസമയം കൈമാറുന്നതില്‍ വനിതാ പോലിസ് പരാജയപ്പെട്ടുവെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പരാതിപ്പെട്ടത്.
സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ പിന്നീട് ബന്ധപ്പെട്ട പോലിസ് സ്റ്റേഷന് അത് കൈമാറണമെന്നാണ് നിയമം. സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കേസിലെ പ്രതികളായ സൈനികന്‍ പങ്കജ്, മനീഷ് എന്നിവരെ പിടികൂടാന്‍ പോലിസ് റെയ്ഡ് തുടരുകയാണ്.
കേസില്‍ ഇതുവരെ പോലിസ് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതി അഞ്ചുദിവസത്തെ പോലിസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it