ഹരിയാന: കശ്മീരി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം

ചണ്ഡീഗഡ്: ജമ്മു കശ്മീര്‍ സ്വദേശികളായ വിദ്യാര്‍ഥികള്‍ക്കെതിരേ ഹരിയാനയില്‍ ആള്‍ക്കൂട്ട ആക്രമണം. മഹേന്ദ്രഗഡില്‍ വച്ചാണ് ഹരിയാന കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥികളായ അഫ്താഹ് അഹ്മദ്, അംജദ് എന്നിവര്‍ക്ക് നേരെ അക്രമമുണ്ടായത്. പ്രദേശിക ചന്തയിലെത്തിയ തങ്ങളെ യാതൊരു കാരണവുമില്ലാതെ ഒരു സംഘം പേര്‍ മര്‍ദിക്കുകയായിരുവെന്ന്് വിദ്യാര്‍ഥികള്‍ അറിയിച്ചു. സംഭവത്തില്‍ മുന്നു പേരെ അറസ്റ്റു ചെയ്തു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഉടന്‍ പിടികുടുമെന്നും പോലിസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ ബൈക്ക് അപകടത്തില്‍ പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നു പോലിസ് പറയുന്നു. എന്നാല്‍,  പ്രര്‍ഥനയ്ക്കായി പ്രദശത്തെത്തിയ തങ്ങളെ 20 പേര്‍ ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നെന്ന് യുവാക്കള്‍ വ്യക്തമാക്കി. അതേസമയം, വിദ്യാര്‍ഥികളെ മര്‍ദിച്ചവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജമ്മു- കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനോട് അവര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച കശ്മീര്‍ നിയമസഭയും ഇന്നലെ പ്രക്ഷുബ്ദമായി. ശൂന്യവേളയില്‍ നടുത്തളത്തില്‍ ഇറങ്ങിയായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം.
Next Story

RELATED STORIES

Share it