ഹരിയാനയ്ക്കായി സെവാഗിന് സെഞ്ച്വറി; കേരളം 322ന് പുറത്ത്
BY Sumeera SMR24 Oct 2015 2:35 AM GMT
Sumeera SMR24 Oct 2015 2:35 AM GMT
മൈസൂര്‍/ഡല്‍ഹി: വിരമിച്ച ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപണര്‍ വീരേന്ദര്‍ സെവാഗ് (136) രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്ക്കെതിരേ ഹരിയാനയ്ക്കു വേണ്ടി സെഞ്ച്വറിയോടെ കസറി. സെവാഗിന്റെയും ജയന്ത് യാദവിന്റെയും (100) സെഞ്ച്വറിയുടെ മികവില്‍ ഹരിയാന ആദ്യ ഇന്നിങ്സില്‍ 331 റണ്‍സെടുത്തു. 170 പന്ത് നേരിട്ട സെവാഗ് 16 ബൗണ്ടറികളും മൂന്നു സിക്സറും പറത്തി. മറുപടിയില്‍ കര്‍ണാടക ഒന്നാമിന്നിങ്സില്‍ 221ന് ഓള്‍ഔട്ടായി.
രണ്ടാമിന്നിങ്സ് തുടങ്ങിയ ഹരിയാന രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 27 റണ്‍സെടുത്തു.
അതേസമയം, സര്‍വീസസിനെതിരേ കേരളം ഒന്നാമിന്നിങ്സില്‍ 322 റണ്‍സെന്ന മികച്ച സ്കോര്‍ നേടി പുറത്തായി. രോഹന് പ്രേം (101) സെഞ്ച്വറിയോടെ മിന്നി. വി എ ജഗദീഷ് (59), സചിന് ബേബി (51) എന്നിവര്‍ അര്‍ധസെഞ്ച്വറി നേടി.
കളി നിര്‍ത്തുമ്പോള്‍ സര്‍വീസസ് വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സെടുത്തിട്ടുണ്ട്.

Next Story
RELATED STORIES
പത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMT