ഹരിയാനയില്‍ 19കാരിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി

ചണ്ഡീഗഡ്: ഹരിയാനയിലെ മഹേന്ദര്‍ഗഡ് ജില്ലയില്‍ 19കാരിയായ വിദ്യാര്‍ഥിനിയെ മയക്കുമരുന്നു നല്‍കി കൂട്ടമാനഭംഗത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട മൂന്നു പേര്‍ക്കു വേണ്ടി പോലിസ് തിരച്ചില്‍ തുടരുകയാണ്. രണ്ടു ദിവസം മുമ്പാണ് പരിശീലന കേന്ദ്രത്തില്‍ നിന്നു തിരിച്ചുവരുകയായിരുന്ന വിദ്യാര്‍ഥിനിയെ കാനിന പട്ടണത്തില്‍ നിന്നു തട്ടിക്കൊണ്ടുപോയത്.
റാങ്ക് ജേതാവ് കൂടിയായ വിദ്യാര്‍ഥിനിയെ മൂന്നു പേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് മാതാവ് ആരോപിച്ചു. അക്രമികളെ പിടികൂടാന്‍ പോലിസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
കാറിലെത്തിയ അക്രമികള്‍ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയിട്ടാണ് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത്. തുടര്‍ന്ന് ബസ് കാത്തിരിപ്പിനു സമീപം വിദ്യാര്‍ഥിനിയെ ഇറക്കി യുവാക്കള്‍ സ്ഥലംവിടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it