Flash News

ഹരിയാനയില്‍ മുപ്പത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു

ഹരിയാനയില്‍ മുപ്പത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു
X
fogചണ്ഡീഗഡ് : കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഹരിയാനയിലെ കര്‍ണാലില്‍ മുപ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്  നാലുപേര്‍ മരിച്ചു. പതിനെട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ച നാലുപേരും ഒരു കാറില്‍ യാത്രചെയ്തവരാണ്. ഇന്നു പുലര്‍ച്ചെയോടെ ദേശീയപാത 1 ലാണ് അപകടമുണ്ടായത്.

fog2 haryana-car-pile-up_650x400_61455085855 haryana-car-pile-up_650x488_41455085788മൂടല്‍മഞ്ഞില്‍ കാഴ്ച പരിമിതമായതിനെത്തുടര്‍ന്ന് അതിവേഗത്തില്‍ സഞ്ചരിക്കുകയായിരുന്ന കാറുകളും ട്രക്കുകളുമടക്കം മുപ്പത് വാഹനങ്ങള്‍ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. മൂടല്‍മഞ്ഞു മൂലം ആറ് ട്രെയിന്‍സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കിയിരിക്കുകയാണ്. 14 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
Next Story

RELATED STORIES

Share it