ഹരിയാനയില്‍ ഭഗവദ്ഗീത പാഠ്യവിഷയമാക്കുന്നു

ചണ്ഡീഗഡ്: ഹരിയാനയില്‍ സ്‌കൂളുകളില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഭഗവദ്ഗീത പഠിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ജൂലൈ അഞ്ചിന് കുരുക്ഷേത്രയില്‍ ഇതുസംബന്ധിച്ച പാഠപുസ്തകം പുറത്തിറക്കും. ചടങ്ങില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ഖട്ടാറും വിദ്യാഭ്യാസ മന്ത്രി റാം ബിലാസ് ശര്‍മയും പങ്കെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഹിന്ദിയിലുള്ള പുസ്തകത്തില്‍ ഇസ്‌ലാം, ക്രിസ്തുമതം എന്നിവ സംബന്ധിച്ച ഉദ്‌ബോധനങ്ങളും ഉണ്ടാവും. ആറാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്കു വേണ്ടിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. വിദ്യാഭ്യാസത്തെ സര്‍ക്കാര്‍ കാവിവല്‍കരിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it