Flash News

ഹരിയാനയില്‍ പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് റിപ്പബ്ലിക്ക് ദിനാഘോഷചടങ്ങില്‍ മുന്‍സീറ്റില്‍ സ്ഥാനം

ഹരിയാനയില്‍ പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് റിപ്പബ്ലിക്ക് ദിനാഘോഷചടങ്ങില്‍ മുന്‍സീറ്റില്‍ സ്ഥാനം
X
girls_at_the_ina

ന്യൂഡല്‍ഹി: പെണ്‍മക്കളുള്ള ഹരിയാനയിലെ മാതാപിതാക്കള്‍ക്ക് ഇത്തവണത്തെ ജനുവരി 26  സന്തോഷ ദിവസമാണ്. 28ലെ സംസ്ഥാന സര്‍ക്കാരിന്റെ  റിപ്പബ്ലിക്ക് ദിന പരിപാടി വീക്ഷിക്കാന്‍ ഇവര്‍ക്ക് മുന്‍സീറ്റിലാണ് സ്ഥാനം. എല്ലാ ജില്ലകളിലും ഇത്തവണ ആഘോഷം വീക്ഷിക്കാന്‍ പെണ്‍മക്കളുള്ള മാതാപിതാക്കളായിരിക്കും മുന്‍സീറ്റില്‍ . പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ ഇതിനോടകം ക്ഷണകത്ത് അയച്ചു കഴിഞ്ഞു. ഏകദേശം രണ്ടു ലക്ഷം മാതാപിതാക്കള്‍ക്കാണ് കത്തയച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരാണ് പെണ്‍കുട്ടികളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. തങ്ങളുടെ മകള്‍ കാരണമാണ് ഇത്തരമൊരു പദവി ലഭിച്ചതെന്ന തോന്നല്‍ അവര്‍ക്കുണ്ടാവാന്‍ വേണ്ടിയാണിതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
കൂടാതെ വില്ലേജ് തലത്തിലുള്ള റിപ്പബ്ലിക്ക് ദിനപരിപാടിയില്‍ പതാക ഉയര്‍ത്തുക ആ വില്ലേജിലെ ഏറ്റവും വിദ്യാസമ്പന്നയായ പെണ്‍കുട്ടിയായിരിക്കും. വിദ്യാഭ്യാസ വകുപ്പ് ഇതറിയിച്ചു കൊണ്ടുള്ള കത്ത് എല്ലാ വീടുകളിലേക്കും അയച്ചിട്ടുണ്ട്.  ഹരിയാനയില്‍ സ്ത്രീ-പുരുഷ അനുപാതത്തില്‍ വന്‍ തോതില്‍ വ്യത്യാസം വന്നതിനെ തുടര്‍ന്നാണിത്. അടുത്ത കാലത്തായി ഹരിയാനയിലെ പെണ്‍കുട്ടികളില്‍ ഗണ്യമായ കുറവ് കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it