ഹരിയാനയില്‍ അധ്യാപികമാര്‍ ജീന്‍സ് ധരിക്കുന്നത് വിലക്കി

ചണ്ഡീഗഡ്: ജീന്‍സ് ധരിച്ച് അധ്യാപികമാര്‍ ജോലിക്ക് ഹാജരാവുന്നതു വിലക്കി ഹരിയാന പ്രാഥമിക വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് വിവാദത്തില്‍. പ്രൈമറി ക്ലാസുകളില്‍ പഠിപ്പിക്കാനെത്തുന്ന അധ്യാപികമാര്‍ ജീന്‍സ് ധരിച്ച് വരുന്നത് അനുയോജ്യമല്ല. ഡയറക്ടര്‍മാരെ സന്ദര്‍ശിക്കുമ്പോഴും അവര്‍ ജീന്‍സ് ധരിച്ച് വരാന്‍ പാടില്ല- ഉത്തരവില്‍ പറഞ്ഞു. ഉത്തരവിന്റെ പകര്‍പ്പ് എല്ലാ ജില്ലാ വിദ്യാഭ്യാസ കാര്യാലയങ്ങളിലേക്കും അയച്ചിട്ടുണ്ട്.

എന്നാല്‍ ഉത്തരവിനെതിരേ ഹരിയാന വിദ്യാലയ അധ്യാപക് സംഘ് ശക്തമായി രംഗത്തുവന്നു. ഭരണപരാജയം മറച്ചുപിടിക്കാനാണു സര്‍ക്കാരിന്റെ നീക്കമെന്നു സംഘടന ആരോപി ച്ചു. അധ്യാപികമാരുടെ ജോലി പഠിപ്പിക്കലാണെന്നും അവര്‍ക്ക് ഡ്രസ് കോഡ് കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്നും സംഘടനാ പ്രസിഡന്റ് ഖാസിര്‍ സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it