ഹരിപ്പാട് മെഡിക്കല്‍ കോളേജ്: ആരോപണങ്ങള്‍ തള്ളികളഞ്ഞ് രമേശ് ചെന്നിത്തല
BY midhuna mi.ptk7 Jun 2016 5:47 AM GMT
X
midhuna mi.ptk7 Jun 2016 5:47 AM GMT
ആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളേജ് പദ്ധതിയ്ക്കായി സര്‍ക്കാര്‍ പണം ചിലവാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് മെഡിക്കല്‍ കോളേജ് സ്വകാര്യ സംരംഭമാണെന്ന വാദവും 800 ഏക്കര്‍ നിലം നികത്തുന്നു എന്ന ആരോപണവും തെറ്റാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തി ജനങ്ങള്‍ക്ക് വേണ്ടി മെഡിക്കല്‍ കോളേജ് നിര്‍മിക്കുകയായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഭൂമി ഏറ്റെടുക്കലിന് 15 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചതെന്നും കണ്‍സള്‍ട്ടന്‍സി ആര്‍ക്കും നല്‍കിയിട്ടില്ലെന്നും പറഞ്ഞ രമേശ് ചെന്നിത്തല പൊതുസ്വകാര്യ പങ്കാളിത്തമുള്ള സംരഭങ്ങളോട് സര്‍ക്കാരിനുള്ള നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. തനിക്കെതിരായ ആരോപണങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കുമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Next Story
RELATED STORIES
ഷവര്‍മ്മ കഴിച്ച യുവാവിന്റെ നില ഗുരുതരം; ഭക്ഷ്യ വിഷബാധയെന്ന് സംശയം
25 Oct 2023 6:00 AM GMTആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ഹൗസ് സര്ജന് ദാരുണാന്ത്യം
24 Aug 2023 5:49 AM GMTവിലക്കയറ്റത്തിനെതിരേ പ്രതിഷേധ വാരം സംഘടിപ്പിക്കും: എസ് ഡിപിഐ
16 Aug 2023 10:37 AM GMTപിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: ജലീല്‍ കരമന
27 May 2023 5:20 AM GMTഫ്രറ്റേണിറ്റി മൂവ്മെന്റ് റിസര്‍വേഷന്‍ സമ്മിറ്റിന് തുടക്കമായി
12 Nov 2022 1:50 PM GMTവയോധികനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി
17 Aug 2022 6:46 AM GMT