Alappuzha local

ഹരിപ്പാട് താലൂക്കാശുപത്രിയുടെ പോരായ്മകള്‍ പരിഹരിക്കാന്‍ ഉന്നത തലയോഗം നാളെ



ഹരിപ്പാട്: ആവശ്യത്തിന് കെട്ടിടങ്ങളുണ്ടായിട്ടും ജീവനക്കാരുടെ അഭാവംമൂലംനട്ടം തിരിയുന്ന ഹരിപ്പാട് താലൂക്കാശുപത്രിയുടെ പോരായ്മകള്‍ പരിഹരിക്കാന്‍  നാളെ വൈകീട്ട് നാലിന് താലൂക്കാശുപത്രിയില്‍ യോഗം കൂടും. ആരോഗ്യ വകുപ്പ് അഡിഷണല്‍ ഡയറക്ടറുടെ അധ്യക്ഷതയിലാണ്  യോഗം നടക്കുക. ജില്ലാമെഡിക്കല്‍  ഓഫിസറും യോഗത്തില്‍  പങ്കെടുക്കും. മൂന്നുകോടിരൂപ ചെലവിലാണ് പ്രസവ വാര്‍ഡും കുട്ടികളുടെ വാര്‍ഡും  ഉള്‍കൊള്ളുന്ന കെട്ടിടം നിര്‍മ്മിച്ചത്. ഗൈനക്കോളജി വിഭാഗത്തില്‍ രണ്ടു ഡോക്ടറന്‍മാരുടെ സേവന മായിരുന്നു ഉണ്ടായിരുന്നത്.ഒരാള്‍ അവധിയിലും  മറ്റൊരാള്‍  ഉപരി പഠനത്തിനും പോയതിനാല്‍ പ്രസവ വാര്‍ഡ് അടച്ചിടുകയായിരുന്നു.മറ്റ് വിഭാഗത്തിന് ആവശ്യത്തിന് ഡോക്ടര്‍മാരില്ല. രോഗികളുടെ പ്രതിഷേധം  സ്ഥലം എംഎല്‍എ കൂടിയായ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തലയുടെ പക്കല്‍ എത്തുകയും പ്രശ്‌നം വകുപ്പ്മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയുമായിരുന്നു. മന്ത്രിയുടെ നിര്‍ദ്ദേശത്തെ  തുടര്‍ന്നാണ് നാളെ യോഗം ചേരുന്നത്.
Next Story

RELATED STORIES

Share it