Flash News

ഹരിത വിദ്യാലയം പോര്‍ട്ടലില്‍ ഇന്നുമുതല്‍ വിവരങ്ങള്‍ നല്‍കാം



തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളുടെ മികവുകള്‍ അവതരിപ്പിക്കുന്ന ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമായി. സ്‌കൂളുകള്‍ക്ക് www.harith avidyal ayam. in  വഴി 16 വരെ വിവരങ്ങള്‍ നല്‍കാം. സ്‌കൂളിനെ സംബന്ധിച്ച അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അല്ലെങ്കില്‍ 20 സ്ലൈഡില്‍ കവിയാത്ത പ്രസന്റേഷന്‍ എന്നിവയും ഈ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാം. അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്തു സ്‌കൂള്‍തല സമിതികളില്‍ ചര്‍ച്ച ചെയ്തതിനു ശേഷമാണ് ഓണ്‍ലൈനായി വിവരം നല്‍കേണ്ടത്. ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍: 8136800779/669/889/886/882
Next Story

RELATED STORIES

Share it