palakkad local

ഹരിത മിഷന്‍: പട്ടിത്തറ പഞ്ചായത്തില്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ആനക്കര: പട്ടിത്തറ പഞ്ചായത്തില്‍ ഹരിത കേരള മിഷന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മിഷനില്‍ ഉള്‍പെടുത്തി കഴിഞ്ഞ വര്‍ഷം പഞ്ചായത്തില്‍ 150 ല്‍ അധികം കിണറുകളുടെ നിര്‍മാണം, പൊതുകുളങ്ങളുടെ നിര്‍മാണം, ഉപയോഗശൂന്യമായി കിടക്കുന്ന 25 ഓളം കുളങ്ങളുടെ പുനരുദ്ധാരണം, കിണര്‍ റീചാര്‍ജിങ്, തോടുകളുടെ നവീകരണം, മഴക്കുഴി തുടങ്ങിയവ ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പാക്കിയിരുന്നു. പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പെടുത്തി പ്ലാസ്റ്റിക് നിര്‍മാര്‍ജനം, വീടുകളില്‍ ബയോഗ്യാസ്, ഭാരതപുഴയില്‍ തടയണ തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടപ്പാക്കിയിരുന്നു. ഈ വര്‍ഷം മിഷന്‍ പ്രവര്‍ത്തനത്തിലൂടെ അവശ വിഭാഗത്തില്‍ പെട്ട മുഴുവന്‍ ആളുകള്‍ക്കും കിണര്‍ നിര്‍മാണം, എല്ലാ വാര്‍ഡുകളിലും പൊതുകുളങ്ങളുടെ നിര്‍മാണം, കിണര്‍ റീചാര്‍ജിങ്, മഴക്കുഴി നിര്‍മാണം, പഞ്ചായത്തിലെ മുഴുവന്‍ പൊതുകുളങ്ങളുടെയും നവീകരണം, തോടുകളില്‍ കയര്‍ ഭൂവസ്ത്രം, കമ്പോസ്റ്റ് പിറ്റുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാക്കും. പ്ലാസ്റ്റിക് നിര്‍മാര്‍ജനം, പൊതു സ്ഥാപനങ്ങളില്‍ ബയോഗ്യാസ് യൂനിറ്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുള്ള വിപുലമായ കര്‍മപരിപാടിക്കും പഞ്ചായത്ത് ഭരണസമിതി രൂപം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം കക്കാട്ടിരിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി മുഹമ്മദ് മാസ്റ്റര്‍ നിര്‍വഹിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ വി കെ സിന്ധു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി വി ടി ജനചന്ദ്രന്‍, വി ടി ഫൈസല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it