kannur local

ഹരിത കേരള മിഷന്‍: തദ്ദേശസ്ഥാപനങ്ങള്‍ക്കെതിരേ വിമര്‍ശനം

കണ്ണൂര്‍: മാലിന്യസംസ്‌കരണം, ജലസംരക്ഷണം തുടങ്ങി ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ചില തദ്ദേശസ്ഥാപനങ്ങള്‍ സഹകരിക്കാത്തതിനെതിരേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ വിമര്‍ശനം. ജലാശയങ്ങളെയും നിരത്തുകളെയും മാലിന്യമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹരിത കേരള മിഷന്‍ പൂര്‍ണതോതില്‍ വിജയിക്കണമെങ്കില്‍ വിവിധ വകുപ്പുകളും ഏജന്‍സികളും തമ്മില്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും അതിനു തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. മിക്ക തദ്ദേശസ്ഥാപനങ്ങളും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
എന്നാല്‍ രണ്ടുവര്‍ഷത്തിനിടെ ഒരിക്കല്‍ പോലും മിഷനുമായി ബന്ധപ്പെട്ട് യോഗം ചേരാത്ത പഞ്ചായത്തുകളുണ്ട്. നാടിനെ മൊത്തം ബാധിക്കുന്ന വിഷയങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്ന സമീപനം നന്നല്ല. പ്ലാസ്റ്റിക് മാലിന്യം ഉണ്ടാക്കുന്നവര്‍ തന്നെ അത് സംസ്‌ക്കരിക്കാനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് അഗീകരിക്കാനാവില്ല. ഇത്തരം സമീപനങ്ങളോട് ഒത്തുതീര്‍പ്പാവുന്ന സമീപനം തദ്ദേശസ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ പരിസരങ്ങളെയും ജലാശയങ്ങളെയും മലിനമാക്കുന്നതില്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളാണ് മുഖ്യപങ്ക് വഹിക്കുന്നതെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് സി സുരേഷ് കുമാര്‍ പറഞ്ഞു. ഇതു തടയാന്‍ പര്യാപ്തമായ നിയമങ്ങള്‍ ഉണ്ടെങ്കിലും ശക്തമായി നടപ്പാക്കപ്പെടുന്നില്ല. ഹരിതകേരളം ജനറല്‍ കോ-ഓഡിനേറ്റര്‍ ടി പി സുധാകരന്‍, ചീഫ് എണ്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ എം എസ് ഷീബ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ കെ പി ജയബാലന്‍, സെക്രട്ടറി വി ചന്ദ്രന്‍, എണ്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ അനിത കോയന്‍, ഹരിതകേരളം ജില്ലാ കോ-ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it