ഹരിത കേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: ഹരിത കേരളം മിഷനില്‍  ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം.  പരിസ്ഥിതി ശാസ്ത്രം, ഭൗമശാസ്ത്രം, സോഷ്യോളജി, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എന്‍ജിനീയറിങ്, കൃഷി എന്നീ മേഖലകളില്‍ ബിരുദധാരികള്‍ക്കും ജേണലിസത്തില്‍ ബിരുദം അല്ലെങ്കില്‍ പിജി ഡിപ്ലോമ കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കുമാണ് അപേക്ഷിക്കാനാവുന്നത്. മേല്‍പറഞ്ഞ എല്ലാ വിഷയങ്ങള്‍ക്കും 60 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡോ ഉള്ളവര്‍ക്ക് മുന്‍ഗണന.  തിരഞ്ഞെടുക്കപ്പെടുന്നവര്‍ 14 ജില്ലാ മിഷന്‍ ഓഫിസുമായും ഹരിത കേരളം സംസ്ഥാന ഓഫിസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അതത് രംഗത്തെ വിദഗ്ധര്‍ പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ അംഗീകൃത സ്‌റ്റൈപന്റും നല്‍കും. എഴുത്തുപരീക്ഷ/അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. താല്‍പര്യവും യോഗ്യതയുമുള്ളവര്‍ ഹരിത കേരളം മിഷന്‍, ഹരിതം, കുട്ടനാട് ലെയിന്‍, പട്ടം പാലസ് (പിഒ), തിരുവനന്തപുരം 04 എന്ന വിലാസത്തില്‍ 20ന് മുമ്പ് ബയോഡാറ്റ സഹിതം അപേക്ഷിക്കണം. കവറിന് പുറത്ത് “ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിനുള്ള അപേക്ഷ’ എന്ന് വ്യക്തമാക്കണം. വിശദ വിവരങ്ങള്‍ക്ക് ംംം.വമൃശവേമാ. സലൃമഹമ.ഴീ്.ശി  സന്ദര്‍ശിക്കുക.
Next Story

RELATED STORIES

Share it