kasaragod local

ഹരിത കര്‍മസേന പ്രഖ്യാപനം

കുറ്റിക്കോല്‍: ഹരിത ബേഡകം ഒരുക്കുന്നതിനായുള്ള ജനകീയ മാലിന്യ സംസ്‌കരണ പരിപാടിയുടെ ഭാഗമായുള്ള ഹരിത കര്‍മസേന പ്രഖ്യാപനം കുണ്ടംകുഴിയില്‍ നടന്നു. പഞ്ചായത്തിന്റെ 17 വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുത്ത് വിവിധ ഘട്ടങ്ങളിലായി പരിശീലനം പൂര്‍ത്തിയാക്കിയ 64 അംഗങ്ങള്‍ അടങ്ങിയ സേനയുടെ പ്രഖ്യാപനം ഹരിത കേരളം ജില്ലാ കോ-ഓഡിനേറ്റര്‍ സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ നടത്തി. സേനാംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് ശുചിത്വ മിഷന്‍ ജില്ലാ അസി. കോഓഡിനേറ്റര്‍ വി സുകുമാരന്‍ നല്‍കി. പഞ്ചായത്തിലെ വീടുകളില്‍ നിന്നും 20 രൂപയും സ്ഥാപനങ്ങളില്‍ നിന്നും 30 രൂപയും യൂസര്‍ ഫീ വാങ്ങാനും ഇവിടങ്ങളില്‍ നിന്നും കഴുകി വൃത്തിയാക്കി തരം തിരിച്ചുവച്ച പ്ലാസ്റ്റിക്കുകള്‍ ഹരിത കര്‍മസേന ശേഖരിക്കും. ഇവ വാര്‍ഡ് കേന്ദ്രങ്ങളില്‍ സമാഹരിച്ച് പഞ്ചായത്തിന്റെ നെല്ലിയടുക്കത്തുള്ള മെറ്റീരിയല്‍ റിക്കവറി സെന്ററില്‍ എത്തിക്കും. ഇവിടെ പ്ലാസ്റ്റിക്ക് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സംരംഭം ആരംഭിക്കുന്നതിനായി ക്ലീന്‍ കേരളാ കമ്പനിയുമായി പഞ്ചായത്ത് ഇതിനകം കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിനുള്ള പദ്ധതിക്ക് ഡിപിസിയുടെ അംഗീകാരം നേടിയിട്ടുണ്ട്. 21ന് പഞ്ചായത്തിലാകെ ക്ലീന്‍ ഡേ ആചരിക്കും.
Next Story

RELATED STORIES

Share it