ഹരിതമുദ്ര അവാര്‍ഡ് നോമിനേഷനുകള്‍ ക്ഷണിക്കുന്നു

തിരുവനന്തപുരം: 2015-16 സാമ്പത്തിക വര്‍ഷം വിവിധ ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങള്‍ വഴി മലയാളത്തില്‍ പ്രസിദ്ധീകരിച്ചതും പ്രക്ഷേപണം ചെയ്തതുമായ മികച്ച കാര്‍ഷിക പരിപാടിക്ക് കാര്‍ഷിക വകുപ്പ് ഹരിതമുദ്ര അവാര്‍ഡുകള്‍ നല്‍കും. 50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
അച്ചടി മാധ്യമങ്ങള്‍ കാര്‍ഷിക പംക്തികള്‍ക്കുള്ള ഹരിത്രമുദ്ര അവാര്‍ഡിന് 2015-16 വര്‍ഷം പ്രസിദ്ധീകരിച്ചതില്‍ നിന്ന് തിരഞ്ഞെടുത്ത 10 പംക്തികളുടെ വീതം ഫോട്ടോകോപ്പി സമര്‍പ്പിക്കണം. ദൃശ്യമാധ്യമങ്ങള്‍ കാര്‍ഷിക പരിപാടികള്‍ക്കുള്ള ഹരിതമുദ്ര അവാര്‍ഡിന് 2015-16 വര്‍ഷം സംപ്രേഷണം ചെയ്ത പരിപാടികളില്‍ നിന്ന് തിരഞ്ഞെടുത്ത 4 എപ്പിസോഡുകളുടെ ഡിവിഡി സമര്‍പ്പിക്കണം. ശ്രാവ്യ മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്ത 2015-16 വര്‍ഷത്തെ മലയാള കാര്‍ഷിക പരിപാടിയുടെ 4 എപ്പിസോഡുകളുടെ സിഡിയും സമര്‍പ്പിക്കണം.
കൂടാതെ ദൃശ്യ- ശ്രാവ്യ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്ത കാര്‍ഷിക പരിപാടിയുടെ ടെലിക്കാസ്റ്റ് സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. നോമിനേഷന്‍ ഈമാസം 15ന് മുമ്പ് ലഭിക്കുംവിധം പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയക്കണം. നോമിനേഷനുകള്‍ അയക്കുന്ന കവറിന്റെ പുറത്ത് ഹരിതമുദ്ര അവാര്‍ഡ് എന്ന് പ്രത്യേകം രേഖപ്പെടുത്തണം. വിവരങ്ങള്‍ www.fibk-erala.gov.in യില്‍.
Next Story

RELATED STORIES

Share it