ഹരിതനാട്, ഹരിതഭൂമി: എസ്ഡിപിഐ പരിസ്ഥിതി പ്രചാരണത്തിന് ഇന്നു തുടക്കം

കോഴിക്കോട്: ഹരിതനാട്, ഹരിതഭൂമി എന്ന പേരില്‍ പരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ പാര്‍ട്ടി സ്ഥാപകദിനമായ ജൂണ്‍ 21 വരെ പരിസ്ഥിതി പ്രചാരണ കാലമായി ആചരിക്കാന്‍ എസ്ഡിപിഐ തീരുമാനിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറക്കല്‍ അറിയിച്ചു.
ബ്രാഞ്ച് കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തുടനീളം പതിനയ്യായിരം മഴക്കുഴികള്‍ നിര്‍മിക്കും. കിണര്‍ റീചാര്‍ജിങിനെ കുറിച്ചും പരിസ്ഥിതി പരിപാലനത്തെ കുറിച്ചും ഗൃഹസന്ദര്‍ശനം നടത്തി ജനങ്ങളെ ബോധവല്‍ക്കരിക്കും. ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, സോഷ്യല്‍ മീഡിയാ പ്രചാരണം, ഗൃഹസന്ദര്‍ശനം എന്നിവയ്ക്ക് പുറമേ വൃക്ഷത്തൈ നടല്‍, സൗജന്യ സാങ്കേതിക സഹായം തുടങ്ങിയവയും സംഘടിപ്പിക്കും.
ലോകത്ത് ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ കേരളത്തിലും കുടിവെള്ള ക്ഷാമവും വരള്‍ച്ചയും വര്‍ധിച്ചുകൊണ്ടിരിക്കുന്നത് മതിയായ ആസൂത്രണത്തിന്റെയും അവബോധത്തിന്റെയും കുറവ് കൊണ്ടാണ്.
പുതിയ ജലസംസ്‌കാരം ജനങ്ങളില്‍ രൂപപ്പെടേണ്ടതുണ്ട്. ജലസ്രോതസ്സുകള്‍ മലിനമാകാതെ സംരക്ഷിക്കുകയും ജലവിനിയോഗത്തില്‍ മിതത്വം പാലിക്കുകയും ചെയ്യുന്നതോടൊപ്പം വെള്ളം പുനരുപയോഗിക്കുന്നതിനും മഴവെളളം പരമാവധി സംരക്ഷിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ സാര്‍വത്രികമാകേണ്ടതുണ്ട്.
ഈ ലക്ഷ്യത്തോടെയാണ് പ്രത്യേക പ്രചാരണ പരിപാടി നടത്തുന്നതെന്ന് റോയി അറക്കല്‍ പറഞ്ഞു. പരിസ്ഥിതി പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം നേമത്ത് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി നിര്‍വഹിക്കും.
Next Story

RELATED STORIES

Share it