Kollam Local

ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെസാക്ഷ്യപത്രമായി പ്രദര്‍ശനം

കൊല്ലം: ഹരിതകേരളം മിഷന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദര്‍ശനം വെള്ളവും വൃത്തിയും വിളവും വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ട് ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ സാക്ഷ്യപത്രമായി. ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കെ ജഗദമ്മ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷന്‍, മണ്ണ് പര്യവേഷണം-മണ്ണ് സംരക്ഷണം, കാര്‍ഷിക വികസന-കര്‍ഷ ക്ഷേമം, ചെറുകിട ജലസേചനം, ഫിഷറീസ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പുകളും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ലൈഫ് മിഷന്‍ എന്നിവയും ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.  ശുചിത്വമിഷന്‍ ഏജന്‍സികളായ സോഷ്യോ ഇക്കണോമിക് യൂനിറ്റ് ഫൗണ്ടേഷനും ഇന്റഗ്രേറ്റര്‍ റൂറല്‍ ടെക്‌നോളജി സെന്ററും ശാസ്ത്രീയ ഉറവിട മാലിന്യ സംസ്‌കരണ രീതികളുടെ മാതൃകകള്‍ അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ എസ് കാര്‍ത്തികേയന്‍ രാവിലെ പ്രദര്‍ശനം സന്ദര്‍ശിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി സുധാകരന്‍, പിഎയു പ്രോജക്ട് ഡയറക്ടര്‍ എ ലാസര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സിടി സുരേഷ്‌കുമാര്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ എച്ച് സക്കീനത്ത്, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ഐസക്, ജില്ലാ പ്ലാനിങ് ഓഫിസര്‍ പി ഷാജി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ്, എംജിഎന്‍ആര്‍ഇജിഎസ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പിജെ. ആന്റണി, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ ഡി ആനന്ദബോസ് പിആര്‍ഡി അസിസ്റ്റന്റ് എഡിറ്റര്‍ ജസ്റ്റിന്‍ ജോസഫ്  പങ്കെടുത്തു.
Next Story

RELATED STORIES

Share it