kasaragod local

ഹരിതകേരളം ഒന്നാം വാര്‍ഷികം ആഘോഷിച്ചു

കാസര്‍കോട്്്: കാര്‍ഷിക രംഗത്തിന്റെ മാറ്റത്തിന് വിവിധ മേഖലകളെ സംയോജിപ്പിച്ച് മുന്നോട്ടു പോകുവാന്‍ കഴിയണമെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു. ജില്ലയില്‍ തരിശായി കിടക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൃഷിക്ക് ഉപയോഗിക്കാന്‍ കഴിയണമെന്നും കീടനാശിനികള്‍ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടാകണം ഇത്തരം കൃഷിയെന്നും എംപി പറഞ്ഞു. ഹരിതകേരളം മിഷന്‍ രൂപീകരിച്ചതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടി ബേഡഡുക്ക കുണ്ടംകുഴി മാനസം  ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ഒരു വര്‍ഷം  നടന്ന പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ പ്രദര്‍ശനം, വിവിധ ഉപമിഷനുകളില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ അവതരണം, ബേഡകം അരിയുടെ  വിപണനോദ്ഘാടനം എന്നിവ നടന്നു. ബേഡഡുക്ക പഞ്ചായത്ത് ഉല്‍പാദിപ്പിച്ച ബേഡകം ജൈവഅരിയുടെ വിപണനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ഫോട്ടോ പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറും ശുചിത്വ മിഷന്റെ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രനും നിര്‍വഹിച്ചു. ഹരിത ബേഡകം ഡോക്യുമെന്ററി സ്വിച്ച് ഓണ്‍ കര്‍മം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ നിര്‍വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി രാമചന്ദ്രന്‍, ജില്ലാ കോ-ഓഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it