Flash News

ഹരിതകീര്‍ത്തി അവാര്‍ഡ്‌ : കെ എം ജോസഫ് മികച്ച കര്‍ഷകന്‍ ; പത്തനംതിട്ട മികച്ച ജില്ല



പത്തനംതിട്ട: സംസ്ഥാനതലത്തില്‍ മികച്ച കര്‍ഷകര്‍ക്കുള്ള കൃഷിവകുപ്പിന്റെ ഹരിതകീര്‍ത്തി അവാര്‍ഡിന് എറണാകുളം ജില്ലയിലെ കെ എം ജോസഫ് അര്‍ഹനായി. മികച്ച ജില്ലയ്ക്കുള്ള പുരസ്‌കാരം പത്തനംതിട്ടയ്ക്കു ലഭിച്ചു. മികച്ച ഐആര്‍ജി ജില്ലയ്ക്കുള്ള പുരസ്‌കാരം എറണാകുളത്തിനും മികച്ച സ്വാശ്രയ കര്‍ഷക സമിതിക്കുള്ള പുരസ്‌കാരം കൊല്ലം ജില്ലയിലെ അഞ്ചല്‍ എസ്‌കെഎസിനും ലഭിച്ചു. ജില്ലയും മികച്ച കര്‍ഷകരും: പാലക്കാട്: എം സി ബേബി, പത്തനംതിട്ട: എന്‍ എസ് അനിരുദ്ധന്‍, ഇടുക്കി: ബിനോയ് ജോര്‍ജ്, ആലപ്പുഴ: ചാണ്ടി ആന്ത്രപ്പേര്‍, മലപ്പുറം: കെ ഉമ്മന്‍, കോഴിക്കോട്: കെ ഷാനവാസ്, വയനാട്: സി ജി മാനുവല്‍, കണ്ണൂര്‍: പി വി രതീശന്‍, കോട്ടയം:  ജോസഫ് ജോസഫ് കുരുക്കാന്‍കുഴിയില്‍, തൃശൂര്‍: രാജന്‍ നാരായണന്‍, കാസര്‍കോട്: വി ബാലകൃഷ്ണന്‍, കൊല്ലം: എന്‍ എസ് സജി, തിരുവനന്തപുരം: ടി മണിയന്‍. മികച്ച ജില്ലകളില്‍ രണ്ടാംസ്ഥാനം പാലക്കാടും മൂന്നാംസ്ഥാനം കോട്ടയവും നേടി. മികച്ച ഐആര്‍ജി ജില്ലകളില്‍ രണ്ടാംസ്ഥാനം ആലപ്പുഴയും മൂന്നാംസ്ഥാനം തൃശൂരും നേടി. മികച്ച സ്വാശ്രയ കര്‍ഷക സമിതികളില്‍ രണ്ടാംസ്ഥാനം തൃശൂരിലെ ആലൂര്‍ എസ്‌കെഎസും മൂന്നാംസ്ഥാനം എറണാകുളത്തെ കൂവപ്പടി എസ്‌കെഎസും നേടി. തിരുവല്ലയില്‍ നടന്ന ചടങ്ങില്‍ മന്ത്രി വിഎസ് സുനില്‍കുമാര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
Next Story

RELATED STORIES

Share it