Alappuzha local

ഹരിഗീതം കാര്‍ഷിക വായ്പ: കുട്ടനാട്ടില്‍ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ്



രാമങ്കരി: ഹരിതഗീതം കാര്‍ഷിക വായ്പാ  പദ്ധതിയുടെ മറവില്‍ കുട്ടനാട്ടില്‍ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ്.  സംഭവത്തെക്കുറിച്ച്  പുളിങ്കുന്ന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണത്തിന് തുടക്കമിട്ടു. കേസിലെ ഒന്നും രണ്ടും പ്രതികള്‍  കുട്ടനാട്ടിലെ ഒരു             പ്രബല സമുദായത്തിന്റെ സെക്രട്ടറി പ്രസിഡന്റ്മാരാണന്നാണ് വിവരം. ശാഖാ തലത്തില്‍ അഞ്ചു മുതല്‍ പത്തു പേര്‍ വരെ വരുന്ന അംഗങ്ങളെ ചേര്‍ത്ത് ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് എന്ന പേരില്‍  നൂറ് കണക്കിന് സ്വയം സഹായ സംഘങ്ങള്‍ രൂപികരിക്കുകയും പിന്നീട് അവരുടെ പേരില്‍ ആലപ്പുഴ ഓവര്‍സീസ് ബാങ്കില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കാര്‍ഷിക വായ്പയായ് തട്ടിയെടുക്കുകയും ആയിരുന്നെന്നാണ് ആക്ഷേപം. വ്യാജ മേല്‍വിലാസം നല്‍കിയാണ് മിക്ക ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്കും രൂപം നല്‍കിട്ടുള്ളതെന്നും അറിയുന്നു. ഇത്തരത്തില്‍  അറുനൂറോളം  പ്രത്യേക ഗ്രൂപ്പുകളാണ് ഉള്ളത്. പിന്നീട് പേരില്‍ ലക്ഷക്കണക്കിന് രൂപ             തട്ടിയെടുക്കുകയായിരുന്നെന്നാണ് പ്രധാന ആക്ഷേപം. സംഭവത്തെക്കുറിച്ച്  അന്വേഷണം ആരംഭിച്ചിട്ടു ദിവസങ്ങള്‍ ആയങ്കിലും കേസിന്റെ വിശദാംശങ്ങള്‍                   പുറത്ത് വിടാന്‍ അധികൃതര്‍  തയ്യാറായിട്ടില്ല. അതേ സമയം  അന്വേഷണം പ്രാഥമിക ഘട്ടത്തിലാണന്നും വിശദവിവരങ്ങള്‍ക്കായ് ബാങ്കിന് നോട്ടീസ് നല്‍കിയിട്ടുള്ളതായും  പോലീസ് പറഞ്ഞു. നാല് ശതമാനം നിരക്കില്‍ ബാങ്കില്‍ നിന്നുമെടുത്ത  വായ്പ പിന്നീട് അതിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ മറിച്ച് പുറത്ത് കൊടുത്ത് ഇവര്‍ വന്‍ നേട്ടമുണ്ടാക്കിയതായി ഈ ഗ്രൂപ്പു അംഗങ്ങള്‍ക്കിടയില്‍ തന്നെ ആക്ഷേപം ശക്തമാണ്.  സംഘടനയ്ക്കുള്ളിലെ അധികാര വടം വലി മൂര്‍ച്ചിച്ചതോടെ ഒരു വിഭാഗം  തട്ടിപ്പ് സംമ്പന്ധിച്ച വിവരം പുറത്ത് വിടുകയായിരുന്നെന്നു പറയുന്നു. പിന്നീട് അത് കേസ്സായി മാറുകയും ആയിരുന്നു. കൈനടി ചക്കച്ചംപാക്ക ആറുപറയില്‍ സബിന്‍ വിശ്വനാഥന്‍ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നായിരുന്നു പോലിസ് അന്വേഷണത്തിന്റെ തുടക്കം.  പുളിങ്കുന്ന് പോലിസ് രജിസ്റ്റര്‍ ചെയ്ത് കേസ് ഇപ്പോള്‍ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിലാണ്..  അന്വേഷണം തുടങ്ങിയതോടെ തട്ടിപ്പ് നാട്ടില്‍ വന്‍ വിവാദമായിരിക്കുകയാണ്. ഏതാനും വര്‍ഷം മുമ്പ്  വെളിയനാട് വില്ലേജില്‍ കിടങ്ങറ ഒന്നാംപാലത്തിനോട് ചേര്‍ന്ന് ഏക്കറ് കണക്കുവരുന്ന വസ്തുവിന് വ്യാജ സര്‍വ്വേ നമ്പര്‍ ചമയ്ക്കുകയും  എറണാകുളം സ്വദേശിയായൊര് ബിസിനസുകാരന് ആ വസ്തു വില്‍പ്പന നടത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത് സംഭവത്തിലും  ഇപ്പോള്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട  ഭാരവാഹികളില്‍ ഒരാള്‍ ഉള്‍പ്പെട്ടിരുന്നതായി അറിയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കത്തിനിന്ന കേസ്  പിന്നീട് തേഞ്ഞുമാഞ്ഞു                  പോകുകയായിരുന്നെന്നും പറയുന്നു.
Next Story

RELATED STORIES

Share it