ഹരജി മാറ്റിവച്ചു



തൃശൂര്‍: ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ചതാണെന്നാരോപിച്ച് നല്‍കിയ ഹരജി പരിഗണിക്കുന്നത് തൃശൂര്‍ വിജിലന്‍സ് കോടതി ഡിസംബറിലേക്ക് മാറ്റി. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയേറ്റര്‍ നിര്‍മിച്ചതിനെതിരേ പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫ് നല്‍കിയ ഹരജിയാണു മാറ്റിയത്. തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന ഹരജി പരിഗണിക്കുന്നതു തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി അടുത്തമാസം 16ലേക്കു മാറ്റി. നേരത്തെ അന്വേഷിച്ച് തെളിവില്ലാത്ത കാരണം നടപടികള്‍ തള്ളിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഈ കേസില്‍ വിജിലന്‍സ് ഇടക്കാല റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it