Flash News

ഹരജി തള്ളിയതില്‍ സന്തോഷം: മറിയു



തലശ്ശേരി: ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരന്‍ നല്‍കിയ ഹരജി സിബിഐ കോടതി തള്ളിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഫസലിന്റെ ഭാര്യ സി എച്ച് മറിയു പറഞ്ഞു. നേരത്തേ അന്വേഷണസംഘം കണ്ടെത്തിയ വസ്തുതകളെ തടസ്സപ്പെടുത്തുന്നതിനായിരുന്നു സിപിഎം പുനരന്വേഷണ ഹരജി നല്‍കിയത്. നേരത്തേ കേസ് അന്വേഷിച്ചവര്‍ കണ്ടെത്തിയ കാര്യങ്ങള്‍ സിബിഐ ശരിവച്ചതാണ്. പുനരന്വേഷണ ഹരജി തള്ളിയതിലൂടെ യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് പൊളിഞ്ഞതെന്നും മറിയു പറഞ്ഞു.    അതേസമയം, കാരായിമാരെ രക്ഷിക്കാനുള്ള നീക്കമാണ് പൊളിഞ്ഞതെന്നും സിപിഎമ്മിനു വേണ്ടി നിലകൊള്ളുന്നതില്‍ നിന്നു മൂത്ത സഹോദരന്‍ ഇനിയെങ്കിലും പിന്‍മാറണമെന്നും ഫസലിന്റെ സഹോദരി കെ പി റംല പറഞ്ഞു.
Next Story

RELATED STORIES

Share it