ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: മലബാര്‍ മേഖലയില്‍ ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ എണ്ണം 232165 ആയും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ സീറ്റുകളുടെ എണ്ണം 11550 ആയും വര്‍ധിപ്പിച്ചുവെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ ഉപരിപഠന സാധ്യത മെച്ചപ്പെടുത്തുന്നതിനായി, 20 ശതമാനം മാര്‍ജിനില്‍ സീറ്റ് വര്‍ധനവ് സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി/വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ വരുത്തുകയുണ്ടായി. ഇതിന്റെ ഫലമായാണ് മലബാറിലും സീറ്റ് വര്‍ധിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നടപ്പാക്കിയിരുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപ്പരിശോധിക്കുന്നതിനായി സമിതിയെ നിയമിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നു മന്ത്രി തോമസ് ഐസക് പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് സ്ഥാപനങ്ങളില്‍ കൂടി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. .
Next Story

RELATED STORIES

Share it