ഹയര്‍ സെക്കന്‍ഡറി ഫലം 9നു പ്രസിദ്ധീകരിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മെയ് 9നു പ്രസിദ്ധീകരിച്ചേക്കും. ഫലം തയ്യാറാക്കുന്ന നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററില്‍നിന്ന് അറിയിപ്പു ലഭിച്ചാലുടന്‍ ഫലപ്രഖ്യാപന തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ സാജുദ്ദീന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ചീഫ് സെക്രട്ടറിയായിരിക്കും ഫലപ്രഖ്യാപനം നടത്തുക. കഴിഞ്ഞദിവസം പരീക്ഷാബോര്‍ഡ് കൂടി ഫലം അംഗീകരിച്ചു. ഇത്തവണ പ്ലസ്ടുവിനും വിഎച്ച്എസ്ഇക്കും മോഡറേഷന്‍ നല്‍കാനാണ് പരീക്ഷാബോര്‍ഡിന്റെ തീരുമാനം.
കര്‍ക്കശമായ മൂല്യനിര്‍ണയമായിരുന്നതിനാല്‍ വിജയശതമാനം തീരെ കുറയാതിരിക്കാനാണ് മോഡറേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷം 83.56 ശതമാനമായിരുന്നു വിജയം. മൂല്യനിര്‍ണയവും ടാബുലേഷനും കഴിഞ്ഞതിനെത്തുടര്‍ന്നാണ് പരീക്ഷാബോര്‍ഡ് ചേര്‍ന്നത്.
ഫലം അംഗീകരിച്ചെങ്കിലും ഗ്രേസ് മാര്‍ക്ക് ചേര്‍ക്കാനും അതനുസരിച്ച് ഫലം ക്രമീകരിക്കാനുമുള്ള നടപടികളാണ് ഇനി ശേഷിക്കുന്നത്.
ഇതിന് ഫലം തയ്യാറാക്കുന്ന എന്‍ഐസിക്ക് നാലുദിവസംകൂടി വേണ്ടിവരും. 4.67 ലക്ഷം കുട്ടികളാണ് പ്ലസ്ടു പരീക്ഷ എഴുതിയത്. സംസ്ഥാനത്തെ 66 കേന്ദ്രങ്ങളിലായിരുന്നു മൂല്യനിര്‍ണയം.
പ്ലസ്‌വണ്‍ പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായെങ്കിലും ഫലം പിന്നീടായിരിക്കും പ്രസിദ്ധീകരിക്കുക.
കേന്ദ്ര സിലബസായ ഐസിഎസ്ഇ (10ാം ക്ലാസ്), ഐഎസ്ഇ(12ാം ക്ലാസ്) പരീക്ഷകളുടെ ഫലം നാളെ പ്രസിദ്ധീകരിക്കും. ംംം.രശരെല.ീൃഴ എന്ന സൈറ്റില്‍നിന്ന് ഫലമറിയാം.
എസ്എംഎസ് ആയി അറിയാന്‍ കഇടഋ എന്നതിനൊപ്പവും കടഇ എന്നതിനൊപ്പവും ഏഴക്ക ഐഡി നമ്പര്‍ ചേര്‍ത്ത് 09248082883 എന്ന നമ്പരിലേക്ക് മെസേജ് ചെയ്താല്‍ മാര്‍ക്ക് അറിയാം.
Next Story

RELATED STORIES

Share it