Life Style

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം: 2016 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് ഒമ്പതിന് ആരംഭിച്ച് 29ന് അവസാനിക്കത്തക്കവിധമാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. രണ്ടാംവര്‍ഷ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് പിഴ കൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തിയ്യതി നവംബര്‍ 30. ഒന്നാംവര്‍ഷ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് പിഴ കൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തിയ്യതി ഡിസംബര്‍ ഏഴ്. രണ്ടാം വര്‍ഷ പരീക്ഷയെഴുതുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവര്‍ ഉപരിപഠനത്തിനു യോഗ്യരാവുന്ന മുറയ്ക്ക് പരീക്ഷാ സര്‍ട്ടിഫിക്കറ്റിനൊപ്പം മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും.
ഇതിനായി പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ല. അപേക്ഷാഫോറം ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലിലും എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ലഭിക്കും. ഓപണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവര്‍ക്കനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിലും കംപാര്‍ട്ട്‌മെന്റ് വിദ്യാര്‍ഥികള്‍ അവര്‍ മുമ്പ് പരീക്ഷയെഴുതിയ പരീക്ഷാകേന്ദ്രങ്ങളിലും അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഒരു കാരണവശാലും ഡയറക്ടറേറ്റില്‍ നേരിട്ടു സ്വീകരിക്കുന്നതല്ല. വിശദാംശം ംംം.റവലെസലൃമഹമ.ഴീ്.ശില്‍ ലഭിക്കും.
Next Story

RELATED STORIES

Share it