ernakulam local

ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനം: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചെന്ന്

അതിരൂപത കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തില്‍ ക്രമക്കേട് നടന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അതിരൂപതാ കാര്യാലയം അറിയിച്ചു.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളുമനുസരിച്ചാണു നിയമനനടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.
അതിരൂപതയുടെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ വിവിധ വിഷയങ്ങളിലെ ഒഴിവുകളിലേക്ക് ഇരുനൂറോളം അപേക്ഷകരാണുണ്ടായിരുന്നത്. പരാതിക്കാരി ഉള്‍പ്പെട്ട കംപ്യൂട്ടര്‍ സയന്‍സില്‍ 53 ഉദ്യോഗാര്‍ഥികളെത്തി. എഴുത്തുപരീക്ഷയില്‍ 50 ശതമാനം മാര്‍ക്കും അതിനു മുകളിലും ലഭിച്ചവരെയാണ് ഇന്റര്‍വ്യൂവിനു പരിഗണിച്ചത്. പരാതിക്കാരിക്ക് എഴുത്തുപരീക്ഷയില്‍ ലഭിച്ചത് 21.5 മാര്‍ക്കാണ്.
പ്രാഗല്‍ഭ്യമുള്ളവരെ മാത്രം അധ്യാപക നിയമനങ്ങളില്‍ പരിഗണിക്കുന്ന ശൈലിയാണ് അതിരൂപത കോര്‍പറേറ്റ് വിദ്യാഭ്യാസ എജന്‍സിക്കുള്ളത്. സര്‍ക്കാര്‍ പ്രതിനിധിയുള്‍പ്പെട്ട ബോര്‍ഡാണ് ഇന്റര്‍വ്യൂ നടത്തിയത്.
നിയമപ്രകാരം പൂര്‍ത്തിയാക്കിയ നിയമനങ്ങള്‍ സംബന്ധിച്ച എല്ലാ രേഖകളും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അതിരൂപത വക്താവ് റവ.ഡോ. പോള്‍ കരേടന്‍, കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി മാനേജര്‍ റവ.ഡോ. ഏബ്രഹാം ഓലിയപ്പുറത്ത് അറിയിച്ചു.
Next Story

RELATED STORIES

Share it