kasaragod local

ഹയര്‍ ഗൂഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം പാലക്കുന്നില്‍

കാസര്‍കോട്: പന്തല്‍, ലൈറ്റ് ആന്റ് സൗണ്ട് വാടക വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഉടമകളുടെ സംഘടനയായ കേരള സ്റ്റേറ്റ് ഹയര്‍ ഗൂഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം അഞ്ച്, ആറ് തിയതികളില്‍ പാലക്കുന്ന് അംബിക സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അഞ്ചിന് രാവിലെ പത്തിന് മഞ്ചേശ്വരത്ത് നിന്ന് പതാക ജാഥയും തൃക്കരിപ്പൂരില്‍ നിന്ന് കൊടിമരജാഥയും പ്രയാണം ആരംഭിച്ച് വൈകിട്ട് അഞ്ചിന് സമ്മേളന നഗരിയില്‍ സമാപിക്കും. സംഘാടക സമിതി ചെയര്‍മാന്‍ ചിത്രരാമചന്ദ്രന്‍ പതാക ഉയര്‍ത്തും.
ആറിന് രാവിലെ 10.30ന് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എ പി അഹമദ് കോയ മുഖ്യാതിഥിയായിരിക്കും. ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍, സി പി മമ്മുഹാജി, ജലാല്‍ മര്‍ത്തബ, കെ ഹംസ, സക്കീര്‍ അഹമദ്, എ പി മുഹമ്മദ് ബഷീര്‍, പി രവീന്ദ്രന്‍, പി ബാലന്‍ സംസാരിക്കും. ഉച്ചയ്ക്ക് 2.30ന് പ്രതിനിധി സമ്മേളനം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.സംസ്ഥാന സര്‍ക്കാറിന്റെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ ഇതിന്റെ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് സംഘാടകര്‍ പറഞ്ഞു.
വാടക വിതരണ സാധനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എന്‍ രാധാകൃഷ്ണന്‍ ചിത്ര, ജലാല്‍ അബ്ദുല്ല, ഗംഗാധരന്‍ പള്ളം, എസ് എസ് ഹംസ, കെ സുരേന്ദ്രന്‍, ഫിറോസ് പടിഞ്ഞാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it