Flash News

ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍മാരുടെ സംഘടന പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും

കൊല്ലം: അമിത ജോലിഭാരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍മാരുടെ സംഘടന 16ന് സംസ്ഥാനതലത്തില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും. പ്രതിഷേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 16ന് കോഴിക്കോട് മിഠായി തെരുവില്‍ സാംസ്‌ക്കാരികനായകരുടെ സാന്നിധ്യത്തില്‍ നടക്കും. അന്നേദിവസം എല്ലാ പ്രിന്‍സിപ്പല്‍മാരും അവധി രേഖപ്പെടുത്തി കറുത്തബാഡ്ജ് ധരിച്ച് അധിക ജോലി ചെയ്യുമെന്നും കേരളാ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍മാര്‍ക്ക് അമിത ജോലിഭാരം മൂലം ജീവന്‍വരെ നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.കൊല്ലം അഷ്ടമുടി ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന ശ്രീദേവിയുടെ ആത്മഹത്യയും അമിത മാനസിക സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ നിരവധി പ്രശ്‌നങ്ങളാണ് പ്രിന്‍സിപ്പല്‍മാര്‍ നേരിടുന്നത്. എന്നാല്‍ കൗമാരക്കാരായ കുട്ടികളെ നേര്‍വഴിക്കു നടത്താന്‍ പാടുപെടുന്ന പ്രിന്‍സിപ്പലിനെതിരെ പലപ്പോഴും സമൂഹത്തില്‍ നിന്നുണ്ടാകുന്നത് പ്രതികാര നടപടികളാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. ശിപായി,ക്ലര്‍ക്ക് തുടങ്ങിയ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ അഭാവം മൂലം അധ്യാപനവും ഭരണപരമായ മറ്റ് ഉത്തരവാദിത്വങ്ങള്‍ താങ്ങാന്‍ കഴിയാതെയും കടുത്ത മാനസിക സമ്മര്‍ദ്ധമാണ് പ്രിന്‍സിപ്പല്‍മാര്‍ നേരിടുന്നത്. ഹയര്‍സെക്കന്ററിയില്‍ അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കുകയും പ്രിന്‍സിപ്പലിന്റെ അധ്യാപന ജോലിക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുകയും വേണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it