ഹന്ദ്വാര പെണ്‍കുട്ടി സുരക്ഷിതയല്ല: വനിതാ കമ്മീഷന്
BY swapna en22 April 2016 5:32 AM GMT
X
swapna en22 April 2016 5:32 AM GMT
[related]
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഹന്ദ്വാരയില് മാനഭംഗത്തിനിരയായ പെണ്‍കുട്ടി സുരക്ഷിതയല്ലെന്ന് ജമ്മുകശ്മീര്‍ വനിതാ കമ്മീഷന് അധ്യക്ഷ നയീമ മെഹജൂര്. അവള് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ആലോചിക്കുകയാണെന്നും പെണ്‍കുട്ടിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ നയീമ പറഞ്ഞു. ഞങ്ങള്‍ പെണ്‍കുട്ടിയെ കണ്ടു. അവള് മാനസികമായി അസ്വസ്ഥയാണ്. കഴിഞ്ഞ സംഭവങ്ങള്‍ ഓര്‍മിക്കാന്‍ കഴിയാത്ത അവസ്ഥയിലാണവള്‍. പരസ്പര ബന്ധമില്ലാതെയാണവള് സംസാരിക്കുന്നത്. പെണ്‍കുട്ടി ഇപ്പോഴും പോലിസ് നിരീക്ഷണത്തിലാണ്. സംഭവം നടന്ന ഹന്ദ്വാരയില്നിന്ന് അവള് താമസം മാറ്റിയിട്ടുണ്ട്. പെണ്കുട്ടിയിപ്പോള് അവളുടെ അമ്മായിയുടെ കൂടെയാണ്. സംഭവങ്ങളുടെ നിജസ്ഥിതി അറിയാന്‍ അവള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കേണ്ടതുണ്ടെന്നും നയീമ വ്യക്തമാക്കി. മാനഭംഗം നടന്ന വാര്‍ത്ത പുറത്തുവന്ന ഉടനെ പോലിസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു.
Next Story
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMT