ഹനുമന്തപ്പയുടെ മകള്‍ വലുതായാല്‍ സൈന്യത്തില്‍ ചേരും

നാഗ്പൂര്‍: സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണു മരിച്ച ലാന്‍സ് നായിക് ഹനുമന്തപ്പയുടെ ഏക മകളെ വലുതാവുമ്പോള്‍ സൈന്യത്തില്‍ ചേര്‍ക്കാന്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹത്തിന്റെ വിധവ മഹാദേവി അശോക്. സിയാച്ചിനിലെ മഞ്ഞുപാളികള്‍ക്കിടയില്‍ നിന്നും ആറ് ദിവസങ്ങള്‍ക്കു ശേഷം അദ്ഭുതകരമായി രക്ഷപ്പെട്ട 33കാരന്‍ ഹനുമന്തപ്പ ഈ മാസം 11നാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. എനിക്ക് ആണ്‍കുട്ടിയില്ല. ഉള്ളത് ഒരു മകളാണ്. ധീരയായ ഒരു ഇന്ത്യക്കാരിയായി മാറാന്‍ വലുതാവുമ്പോള്‍ അവളെ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ക്കണമെന്നാണാഗ്രഹം. അതാണ് അവളുടെ ധീരനായ പിതാവിന് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരവെന്നും മഹാദേവി പറഞ്ഞു.
Next Story

RELATED STORIES

Share it