Flash News

ഹനുമന്തപ്പയുടെ നില ഗുരുതരമായി തുടരുന്നു

ന്യൂഡല്‍ഹി: സിയാച്ചിനിലെ സൈനിക പോസ്റ്റില്‍ മഞ്ഞിടിച്ചിലില്‍ അകപ്പെട്ട് 6 ദിവസത്തിന് ശേഷം കണ്ടെത്തിയ കര്‍ണാടക സ്വദേശി ലാന്‍സ് നായിക്ക് ഹനുമന്തപ്പയുടെ നില ഗുരുതരമായി തുടരുന്നു. അടുത്ത 24 മണിക്കൂര്‍ ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ഡല്‍ഹിയിലെ ആര്‍.ആര്‍ ആശുപത്രിയിലാണ് ഹനുമന്തപ്പയെ പ്രവേശിപ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കരസേനാ മേധാവി ദല്‍ബീര്‍ സിങ് സുഹാഗും ഇന്നലെ ആശുപത്രിയിലെത്തി ആരോഗ്യനില വിലയിരുത്തിയിരുന്നു.
Next Story

RELATED STORIES

Share it