Flash News

ഹണിപ്രീത് അറസ്റ്റില്‍



ന്യൂഡല്‍ഹി: വിവാദ ആള്‍ദൈവവും മാനഭംഗക്കേസില്‍ 20 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധേയനുമായ ഗുര്‍മീത് രാം റഹീം സിങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് അറസ്റ്റില്‍. ഗുര്‍മീത് ജയിലിലായതോടെ കലാപത്തിന് ആസൂത്രണം ചെയ്തുവെന്നതാണ് 36കാരിയായ ഹണിപ്രീതിന് എതിരേയുള്ള കേസ്. 38 ദിവസം ഒളിവില്‍ കഴിഞ്ഞ ഇവരെ ഇന്നലെ ഉച്ചയോടെയാണ് ഹരിയാന പോലിസ് അറസ്റ്റ് ചെയ്തത്. ചണ്ഡീഗഡ് ദേശീയപാതയില്‍ നിന്നാണു പിടിയിലായത്. സംഘര്‍ഷത്തിന് ആഹ്വാനം ചെയ്യല്‍, രാജ്യദ്രോഹം, പ്രതിയെ സംരക്ഷിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഹണിപ്രീതിനെതിരേയുള്ളത്.
Next Story

RELATED STORIES

Share it