Flash News

ഹണിപ്രീതിനെ ആറ് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു

ഹണിപ്രീതിനെ ആറ് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു
X

പഞ്ച്കുള: പീഡനക്കേസില്‍ ജയിലിലായ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീതിനെ ആറു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ കസ്റ്റഡിയാണ് പോലിസ് ആവശ്യപ്പെട്ടതെങ്കിലും പഞ്ചകുള ജില്ലാ കോടതി അത് തള്ളുകയായിരുന്നു. ഗുര്‍മീതിനെ ശിക്ഷിച്ചതിനെ തുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും ഡല്‍ഹിയിലുമുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഹണിപ്രീതാണെന്ന് പോലിസ് കോടതിയില്‍ ആരോപിച്ചു. ഇന്നലെയാണ് ഹണിപ്രീതിനെ അറസ്റ്റ് ചെയ്തത്. കലാപത്തില്‍ നാല്പതിലേറെ പേര്‍ മരിച്ചിരുന്നു. ഹണിപ്രീതിനെ വിശദമായി ചോദ്യം ചെയ്താലേ സംഭവങ്ങളുടെ യഥാര്‍ത്ഥ വസ്തുത അറിയാനാവുയെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it