Flash News

ഹജ്ജ് : 21 എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ നിലനിര്‍ത്തും- കേന്ദ്രമന്ത്രി



ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്രാസൗകര്യം പരിഗണിച്ച് നിലവിലുള്ള 21 എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ നിലനിര്‍ത്തുമെന്നും ഇതില്‍ ഇഷ്ടമുള്ള ഏത് എംബാര്‍ക്കേഷ ന്‍ പോയിന്റിലൂടെയും യാത്രതിരിക്കാമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. പ്രധാന എംബാ ര്‍ക്കേഷന്‍ പോയിന്റുകള്‍ക്കു പുറമേ ടയര്‍-2 ഗണത്തില്‍പ്പെടുന്ന മറ്റു നഗരങ്ങളിലെ എംബാര്‍ക്കേഷന്‍ പോയിന്റുകളെയും ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്രയിക്കാം. ടയര്‍-2 വിഭാഗത്തില്‍പ്പെടുന്ന ഔറംഗാബാദ്, ഇന്‍ഡോര്‍, ശ്രീനഗര്‍ തുടങ്ങിയ നഗരങ്ങളില്‍നിന്നുള്ളതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ എംബാര്‍ക്കേഷന്‍ പോയിന്റുകളിലൂടെ തീര്‍ത്ഥാടനം നടത്താം. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലൂടെയുള്ള യാത്രയ്ക്ക് 73,000 രൂപ മാത്രമാണ് ഈടാക്കിയത്. എന്നാല്‍, ടയര്‍-2 വിഭാഗത്തില്‍പ്പെടുന്ന ശ്രീനഗറി ല്‍ നിന്ന് 1,10,000 രൂപയാണ് ഹജ്ജ് തീര്‍ത്ഥാടകരില്‍നിന്നു വിമാനക്കൂലിയിനത്തില്‍ ഈടാക്കിയത്. 2018ലെ ഹജ്ജ് നടപടികള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കാന്‍ ശ്രമിച്ചുവരുകയാണെന്നും ഈ മാസം 15 മുതല്‍ ഡിസംബര്‍ 17 വരെ ഹജ്ജ് അപേക്ഷാഫോറം ലഭ്യമാവും. 15 മുതല്‍ ലഭ്യമാവുന്ന അപേക്ഷാഫോറങ്ങള്‍ അന്നു മുതല്‍ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാനാവും. ഹാജികളുടെ സൗകര്യം പരിഗണിച്ച് കഴിഞ്ഞ വര്‍ഷത്തേതുപോലെ ഒരുമാസം മുമ്പു തന്നെ ഹജ്ജ് നടപടികള്‍ക്ക് തുടക്കംകുറിച്ചതായും അദ്ദേഹം പറഞ്ഞു. 2018ലെ ഹജ്ജ് പുതിയ ഹജ്ജ്‌നയപ്രകാരമായിരിക്കും. പുതിയ ഹജ്ജ് നയത്തിനായി രൂപീകരിച്ച ഉന്നതതല സമിതിയുടെ റിപോര്‍ട്ട് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. ഹജ്ജ് തീര്‍ത്ഥാടനം സുഗമവും സുതാര്യവുമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഹജ്ജ് നയം രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു. 70 വയസ്സു കഴിഞ്ഞവര്‍ക്ക് സംവരണം നല്‍കുന്നതും 45 വയസ്സിനു മുകളിലുള്ള നാലുസ്ത്രീകളടങ്ങിയ സംഘത്തിന് മെഹ്‌റമില്ലാതെ യാത്രതിരിക്കുന്നതിനും അനുമതിനല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടങ്ങിയതാണ് പുതിയ ഹജ്ജ് നയമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it