Kerala

ഹജ്ജ് ഹൗസിന് എതിരായ അവഗണന: ജൂലൈ 17ന് ബഹുജന കണ്‍വന്‍ഷന്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിനോടും ഹജ്ജ് ഹൗസിനോടും കാണിക്കുന്ന അവഗണനയ്‌ക്കെതിരേ സമരപരിപാടികള്‍ ആലോചിക്കാന്‍ ജൂലൈ 17ന് വിവിധ സംഘടനാ പ്രതിനിധികളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ബഹുജന കണ്‍വന്‍ഷന്‍ നടത്തുമെന്ന് കേരള ഹാജി വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍അറിയിച്ചു.
കേരള ഹജ്ജ് ഹൗസ് കല്യാണമണ്ഡപമാക്കി മാറ്റി ഹജ്ജ് എംബാര്‍ക്കേഷന്‍ കൊച്ചിയിലേക്കു മാറ്റുന്നതിനെതിരേയും കരിപൂര്‍ വിമാനത്താവളം എടുത്തുകളയാനുള്ള നീക്കത്തിനെതിരേയും സമുദായ സംഘടനകളും സര്‍ക്കാരും രംഗത്തിറങ്ങണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഭാരവാഹികളായ വി ടി അബ്ദുല്ലക്കോയ മാസ്റ്റര്‍, വി അബ്ദുല്‍കരീം, കെ ടി അബ്ദുറഹിമാന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it