ഹജ്ജ്: സൗദി എയര്‍ലൈന്‍സിന്റെ 29 പ്രത്യേക സര്‍വീസുകള്‍

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് 29 പ്രത്യേക സര്‍വീസുകള്‍ നടത്തും. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നായി 12,145 പേരാണ് ഹജ്ജ് കമ്മിറ്റി വഴി പുണ്യനഗരിയിലേക്കു യാത്രയാവുന്നത്. കേരളത്തില്‍നിന്നുള്ള 11,272 പേര്‍ക്കു പുറമേ ലക്ഷദ്വീപില്‍ നിന്നുള്ള 276 പേരും മാഹിയില്‍ നിന്നുള്ള 147 പേരും മക്കയിലേക്ക് യാത്രയാവാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരും. സൗദി എയര്‍ലൈന്‍സ് തയ്യാറാക്കിയിരിക്കുന്ന വിമാന ഷെഡ്യൂള്‍ അനുസരിച്ച് 2, 3, 4, 5, 6, 8, 16 തിയ്യതികളില്‍ ഓരോ വിമാനവും 1, 7, 10, 12, 14, 15 തിയ്യതികളില്‍ രണ്ടു വിമാനങ്ങള്‍ വീതവും 11, 13 തിയ്യതികളില്‍ മൂന്നു വിമാനങ്ങളും 9ന് നാലു വിമാനങ്ങളുമാണ് സര്‍വീസ് നടത്തുക.
Next Story

RELATED STORIES

Share it