Flash News

ഹജ്ജ് സബ്‌സിഡി നിര്‍ത്തിയിട്ട് ഒരുമാസം: ക്രിസ്ത്യാനികള്‍ക്ക് സൗജന്യ ജെറുസലേം യാത്രാ വാഗ്ദാനവുമായി ബിജെപി.

ഹജ്ജ് സബ്‌സിഡി നിര്‍ത്തിയിട്ട് ഒരുമാസം: ക്രിസ്ത്യാനികള്‍ക്ക് സൗജന്യ ജെറുസലേം യാത്രാ വാഗ്ദാനവുമായി ബിജെപി.
X
ന്യൂഡല്‍ഹി: ക്രിസ്ത്യാനികളെ സൗജന്യമായി ജെറുസലേമില്‍ കൊണ്ടുപോവുമെന്ന വാഗ്ദാനവുമായി ബിജെപി. നാഗാലാന്റില്‍ അധികാരത്തിലെത്തിയാല്‍ ഈ വാഗ്ദാനം പാലിക്കുമെന്നാണ് ബിജെപി പറഞ്ഞിരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ ക്രിസ്ത്യാനികളെ മാത്രമാണോ അതോ രാജ്യത്തെ മുഴുവന്‍ ക്രിസ്തുമത വിശ്വാസികളെയും കൊണ്ടുപോവുമോ എന്നുള്ള കാര്യങ്ങള്‍ പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല.



ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സബ്‌സിഡി നിര്‍ത്തി ഒരുമാസം ആവും മുന്‍പാണ് ബിജെപിയുടെ പ്രഖ്യാപനമെന്നത് ശ്രേേദ്ധയമാണ്. നാഗാലാന്റില്‍ ഈ മാസമാണ് തിരഞ്ഞെടുപ്പ്. ഇവിടുത്തെ 75 ശതമാനം ജനങ്ങളും ക്രിസ്തുമത വിശ്വാസികളാണ്. ന്യൂനപക്ഷങ്ങളെ ശാക്തികരിക്കുന്നതിന്റെ ഭാഗമായാണ് ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്നതെന്നാണ് ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞിരുന്നത്.
Next Story

RELATED STORIES

Share it