malappuram local

ഹജ്ജ് വോളന്റിയര്‍ തിരഞ്ഞെടുപ്പ് സര്‍ക്കാര്‍ ഇടപെടല്‍ നിയമവിരുദ്ധം: ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍

മലപ്പുറം: ഹജ്ജ് വോളന്റിയര്‍ തിരഞ്ഞെടുപ്പില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രസിഡന്റും മന്ത്രി കെ ടി ജലീലും നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ ആരോപിച്ചു. എ കെ അബ്ദുര്‍റഹ്മാന്‍, അഹമ്മദ് മൂപ്പന്‍, ഇ കെ അഹമ്മദ് കുട്ടി എന്നിവരാണ് ഹജ്ജ് കമ്മിറ്റിയെ നോക്കുകുത്തിയാക്കുന്നതിനെതിരേ വാര്‍ത്താസമ്മേളനം നടത്തിയത്. ഹജ്ജ് വോളന്റിയറെ തിരഞ്ഞെടുക്കാനുള്ള ചുമതല ഹജ്ജ് കമ്മിറ്റിക്കു മാത്രമാണ്. എന്നാല്‍, കമ്മിറ്റിയുമായി ആലോചിക്കാതെ ഏകാധിപത്യ രീതിയിലാണ് ചെയര്‍മാനും മന്ത്രി കെ ടി ജലീലും പ്രവര്‍ത്തിക്കുന്നത്. ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഹാജരാക്കുന്ന വരവു ചിലവു കണക്കുകള്‍ അംഗീകരിക്കുന്നവര്‍ മാത്രമായി ഹജ്ജ് കമ്മിറ്റിയെ ഒതുക്കുകയാണ് ചെയ്യുന്നത്.
ഏപ്രില്‍ 7, 8 തിയ്യതികളിലാണ് ഹജ്ജ് വോളന്റിയറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം നടത്തിയത്. ഹജ്ജ്്് കമ്മിറ്റിയില്‍ അംഗമല്ലാത്തവരെ കൂടി ഉള്‍പ്പെടുത്തി രൂപീകരിച്ച നിയമവിരുദ്ധമായ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു അഭിമുഖം. കോടതിയില്‍ ഇതിനെതിരേ കേസ് നടക്കവെ മറ്റൊരു ഉത്തരവ് വാങ്ങാതെ ഹജ്ജ് വോളന്റിയര്‍മാരുടെ അന്തിമ പട്ടിക അയച്ച നടപടി കോടതിയലക്ഷ്യമാണ്. വരവു ചിലവു കണക്കുകള്‍ പോലും കൃത്യമായി അവതരിപ്പിക്കാതെയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it