ഹജ്ജ്: രാഷ്ട്രപതി ക്വാട്ടയില്‍ മൂന്ന് പേര്‍ക്ക് അവസരം

കരിപ്പൂര്‍: രാഷ്ട്രപതിയുടെ പേരിലുള്ള 100 ഹജ്ജ് സീറ്റില്‍ കേരളത്തില്‍ നിന്ന്് മൂന്നുപേര്‍ക്ക് അവസരം. എന്നാല്‍, ഉപരാഷ്ട്രപതിയുടെ പേരില്‍ അനുവദിക്കപ്പെട്ട 75 ഹജ്ജ് ക്വാട്ടയില്‍ കേരളത്തില്‍ നിന്ന് ആര്‍ക്കും സീറ്റ് ലഭിച്ചില്ല. എന്‍ മുഹമ്മദ് നാസര്‍ എന്നയാളും വേറെ രണ്ടുപേരുമാണ് രാഷ്ട്രപതിയുടെ പേരിലുളള 100 ഹജ്ജ് സീറ്റില്‍ ഇടം പിടിച്ച മലയാളികള്‍.
രാഷ്ട്രപതിയുടെ സീറ്റില്‍ കൂടുതല്‍ ലഭിച്ചത് ദില്ലിക്കാണ്. 17 സീറ്റുകളാണ് ദില്ലിക്ക് ലഭിച്ചത്. ഉത്തര്‍പ്രദേശിന് 11 സീറ്റും മഹാരാഷ്ട്രയ്്ക്ക് 10 സീറ്റും ലഭിച്ചു. ഉപരാഷ്ട്രപതിയുടെ സീറ്റില്‍ 13 സീറ്റുകള്‍ വീതം ലഭിച്ചത് ദില്ലിക്കും ഗുജറാത്തിനുമാണ്. ഉത്തര്‍പ്രദേശിന് 11 സീറ്റും മഹാരാഷ്ട്രയ്ക്കു 10 സീറ്റും ലഭിച്ചിട്ടുണ്ട്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ക്വാട്ടകള്‍ മുന്‍വര്‍ഷങ്ങളില്‍ ഘട്ടംഘട്ടമായാണ് വീതം വച്ചിരുന്നത.് എന്നാല്‍, ഈ വര്‍ഷം 175 സീറ്റുകളും ഒറ്റയടിക്ക് വീതം വയ്്ക്കുകയായിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി ക്വാട്ടയില്‍ ഹജ്ജിന് അനുമതി ലഭിച്ചവര്‍ 25ന് മുമ്പ് രേഖകള്‍ കേന്ദ്ര ഹജ്ജ്് കമ്മിറ്റിക്ക് സമര്‍പ്പിക്കണം.
Next Story

RELATED STORIES

Share it