ഹജ്ജ്: രണ്ടാംഗഡു ജൂലൈ രണ്ടിന് മുമ്പ് അടയ്ക്കണം

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോവാന്‍ അവസരം ലഭിച്ചവര്‍ രണ്ടാംഗഡു പണം ജൂലൈ രണ്ടിനു മുമ്പ് അടയ്ക്കണം. മക്കയില്‍ ഗ്രീന്‍ കാറ്റഗറിയില്‍ അപേക്ഷിച്ചവര്‍ 1,36,150 രൂപയും അസീസിയ്യ കാറ്റഗറി 1,02,300 രൂപയുമാണ് അടയ്‌ക്കേണ്ടത്. ഇതോടൊപ്പം ബലി കര്‍മത്തിന് കൂപ്പണ്‍ അപേക്ഷിച്ചവര്‍ 8,160 രൂപയും, മുഴുവന്‍ വിമാനക്കൂലിയും അടയ്ക്കുന്നവര്‍ 15,200 രൂപയും അധികം അടയ്ക്കണം. രണ്ട് വയസ്സിനു താഴെയുള്ള കുട്ടികള്‍ 10,700 രൂപയാണ് വിമാനക്കൂലിയായി അടയ്‌ക്കേണ്ടത്. മേഖലയിലെ ഹജ്ജ് ട്രെയിനര്‍മാരുമായി ബന്ധപ്പെട്ട് പണം അടയ്ക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാളും ഹജ്ജിന് ഇത്തവണ ചെലവ് കൂടിയിട്ടുണ്ട്. ഹജ്ജ് സബ്‌സിഡി ഒഴിവാക്കല്‍, മക്കയിലെ കെട്ടിടങ്ങളുടെ നിരക്ക് വര്‍ധന, വിമാന നിരക്ക് വര്‍ധനവ്, ജിദ്ദ വിമാനത്താവളത്തിലെ യൂസേഴ്‌സ് ഫീ തുടങ്ങിയവയാണ് ഇത്തവണ ചെലവ് വര്‍ധിക്കാന്‍ കാരണം. ഗ്രീന്‍ കാറ്റഗറിക്ക് 2,25,310 രൂപയും, അസീസിയ്യ കാറ്റഗറിക്കാര്‍ക്ക് 1,91,460 രൂപയും ചെലവ് വരും.
Next Story

RELATED STORIES

Share it