thiruvananthapuram local

ഹജ്ജ് യാത്ര പ്രതിസന്ധി പരിഹരിക്കണം: ജമാഅത്ത് കൗസില്‍

തിരുവനന്തപുരം: കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പോവുന്ന തീര്‍ത്ഥാടകര്‍ക്ക് കേന്ദ്ര ഗവമെന്റ് പുതുതായി നടപ്പില്‍ വരുത്തിയ മാറ്റങ്ങളിലൂടെയുണ്ടായ പ്രതിസന്ധികള്‍ അടിയന്തരമായി പരിഹരിക്കാന്‍ കേന്ദ്ര ഗവമെന്റ് തയ്യാറാവണമെന്ന് കേരള മുസ്്‌ലിം ജമാഅത്ത് കൗസില്‍ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തുടര്‍ച്ചയായി അഞ്ച് വര്‍ഷം ഹജ്ജിന് അപേക്ഷ നല്‍കികൊണ്ടിരിക്കുന്ന മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും അഞ്ചാം വര്‍ഷം നറുക്കെടുപ്പില്ലാതെ കഴിഞ്ഞ വര്‍ഷം വരെ പരിഗണിച്ചിരുന്ന രീതി തുടരണമെന്നും മറിച്ചുള്ള രീതികള്‍ പ്രൈവറ്റ് ഹജ്ജ് ഗ്രൂപ്പുകള സഹായിക്കാനുള്ള പദ്ധതികളാണെന്നും ജമാഅത്ത് കൗസില്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു സഹായി ഉള്‍പ്പെടെ സ്വന്തം ചെലവില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരമൊരുക്കിയിരുന്നത് തുടരണമെും യോഗം അഭിപ്രായപ്പെട്ടു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലുള്ള എയര്‍ ഇന്ത്യയ്ക്ക് മാത്രം പ്രയോജനമുണ്ടായിരുന്ന ഹജ്ജ് സബ്‌സിഡിയെ ഒഴിവാക്കിയത് സ്വാഗതാര്‍ഹമാണെും സബ്‌സിഡിയുടെ പേരില്‍ നിയമക്കുരുക്കുകള്‍ ഉണ്ടാക്കി ലക്ഷക്കണക്കിനു രൂപ മുടക്കി സ്വന്തം ചെലവിനു തീര്‍ത്ഥാടനത്തിനു പോവുന്ന ഹാജിമാരുടെ യാത്ര ദുസ്സഹമാക്കാതെ ഹജ്ജ് ക്വാട്ട” വര്‍ധിപ്പിച്ച് യാത്രാ ക്രമങ്ങള്‍ സുഗമമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ പൂക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജമാഅത്ത് കൗസില്‍ സംസ്ഥാന ജനറല്‍ സെക്ര”റി എം താജുദ്ദീന്‍ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. പാച്ചല്ലൂര്‍ നുജുമുദ്ദീന്‍, അഡ്വ. എസ് മുജീബ്, ഡോ. ജഹാംഗീര്‍, മാവുടി മുഹമ്മദ് ഹാജി, അഡ്വ. എ എം കെ നൗഫല്‍, മാറനല്ലൂര്‍ അബ്ദുല്‍ സമദ്, കരമന ജലീല്‍, പി സിയാവുദ്ദീന്‍, നാസര്‍ മഞ്ചേരി, അഡ്വ. കിള്ളി റഷീദ്, തോ—യ്ക്കല്‍ ഷജീര്‍, സുലൈമാന്‍ കണ്ടല, കാസിം ബാബ പാളയം, സഹീര്‍ സുലൈമാന്‍, വള്ളക്കടവ് ആബ്ദീന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it