ഹജ്ജ്: നാളെവരെ അപേക്ഷിക്കാം; ആകെ ലഭിച്ചത് 32,108 അപേക്ഷകള്‍


കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. കഴിഞ്ഞ 15ന് ആരംഭിച്ച ഹജ്ജ് അപേക്ഷ സ്വീകരണം ഡിസംബര്‍ 7വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. ഹജ്ജ് കമ്മിറ്റിക്ക് ഇന്നലെ വരെ 32,108 അപേക്ഷകളാണ് ആകെ ലഭിച്ചത്.
ഇതില്‍ നേരിട്ട് അവസരം ലഭിക്കുമെന്ന് ഉറപ്പായ 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ കാറ്റഗറിയില്‍ 756 പേരാണ് അപേക്ഷകരായുള്ളത്. മെഹ്‌റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തില്‍ 152 പേരും, ജനറല്‍ വിഭാഗത്തില്‍ 31200 പേരും അപേക്ഷിച്ചിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് നിര്‍ത്തലാക്കിയതാണ് ഹജ്ജ് അപേക്ഷ കുറയാന്‍ പ്രധാന കാരണം. കൂടുതല്‍ അപേക്ഷകരുണ്ടാവുന്ന സംസ്ഥാനങ്ങളില്‍ തീര്‍ത്ഥാടകര്‍ അഞ്ചാം വര്‍ഷം വരെ അപേക്ഷിച്ചാല്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, പുതിയ ഹജ്ജ് നയത്തില്‍ അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് കേന്ദ്രം നിര്‍ത്തലാക്കി. ഇതിനെതിരേ കേരളം സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it