Flash News

ഹജ്ജ് നയം : സുപ്രിംകോടതിയെ സമീപിക്കും



കൊണ്ടോട്ടി: ഹജ്ജ് നയത്തിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരേ കേരളം സുപ്രിംകോടതിയെ സമീപിക്കും. നിയമനടപടികളുടെ മുന്നോടിയായി സുപ്രിംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാനാണ് ഹജ്ജ് ഹൗസ് സന്ദര്‍ശിച്ചു. കരിപ്പൂരിനെ ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റില്‍ നിന്ന് ഒഴിവാക്കിയതും തുടര്‍ച്ചയായി അഞ്ചു വര്‍ഷം അപേക്ഷിക്കുന്നവര്‍ക്കുള്ള സംവരണം ഒഴിവാക്കിയതുമാണ് കേരളം സുപ്രിംകോടതിയില്‍ ചോദ്യംചെയ്യുക. ഹജ്ജ് ഹൗസിലെത്തിയ ഹാരിസ് ബീരാന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധ്യക്ഷന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി രേഖകള്‍ കൈമാറി. വക്കാലത്ത് ഒപ്പിട്ടുനല്‍കുകയും ചെയ്തു. കമ്മിറ്റിയംഗങ്ങള്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it