ഹജ്ജ് തീര്‍ത്ഥാടകര്‍ ഉപഭോക്താക്കളല്ല: ഉപഭോക്തൃ കോടതി

ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടകര്‍ ഉപഭോക്താക്കളല്ലെന്നു ദേശീയ ഉപഭോക്തൃ കോടതി. ഹജ്ജ് തീര്‍ത്ഥാടനത്തിന് ഉയര്‍ന്ന വിഭാഗത്തിനായി പണം അടച്ചുവെങ്കിലും താഴ്ന്ന വിഭാഗം സേവനമാണ് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി ഒരുക്കിയതെന്നും അതിനാല്‍ പണം തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് ഉപഭോക്തൃ കോടതി ഇക്കാര്യം പറഞ്ഞത്.
ലാഭേച്ഛ കൂടാതെയാണു ഹജ്ജ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. ഹജ്ജ് കമ്മിറ്റി മോശം താമസസൗകര്യമൊരുക്കിയെന്ന് ആരോപിച്ച് രാജസ്ഥാന്‍ സ്വദേശികളായ അബ്ബാസ് അലിയും മകന്‍ ഫായിസ് ഹുസയ്‌നും സമര്‍പ്പിച്ച ഹരജിയില്‍ പരാതിക്കാര്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ രാജസ്ഥാന്‍ ഉപഭോക്തൃ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരേ ഹജ്ജ് കമ്മിറ്റി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണു ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്.
Next Story

RELATED STORIES

Share it