ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് 2000 രൂപയുടെ നോട്ടുകള്‍ കൈവശംവയ്ക്കാം

നെടുമ്പാശ്ശേരി: ഹജ്ജ് കമ്മിറ്റി വഴി ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ക്ക് 2000 രൂപയുടെ നോട്ടുകള്‍ കൈവശം വയ്ക്കുന്നതിന് വിലക്കില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഏത് നോട്ടും കൈവശംവയ്ക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് അനുവാദമുണ്ട്. പക്ഷേ, ആകെ തുക വിദേശനാണയ വിനിമയ ചട്ടം അനുസരിച്ചുള്ള തുകയ്ക്ക് അധികമാകരുതെന്ന് അറിയിപ്പില്‍ പറയുന്നു. 2000 രൂപയുടെ നോട്ടുകള്‍ ഹജ്ജ് യാത്രയില്‍ കൈവശം വയ്ക്കരുതെന്ന് നേരത്തേ നല്‍കിയ നിര്‍ദേശം വിവാദമായിരുന്നു. മുംബൈയിലെ ട്രെയിനര്‍മാരുടെ പരിശീലന ക്ലാസിലാണ് നിര്‍ദേശം നല്‍കിയത്. മറ്റ് യാത്രക്കാര്‍ക്ക് 2000 രൂപ നോട്ടുകള്‍ വിദേശയാത്രയ്ക്ക് കൈവശം വയ്ക്കുന്നതിന് വിലക്കില്ലാത്ത സാഹചര്യത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മാത്രമായി നിര്‍ദേശം പുറപ്പെടുവിച്ചത് വിവേചനമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണം നീക്കാന്‍ നിര്‍ബന്ധിതരായത്.
Next Story

RELATED STORIES

Share it