ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി മൊബൈല്‍ ആപ്പ്

നെടുമ്പാശ്ശേരി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ഓരോ ഹാജിമാരെയും സംബന്ധിച്ച പൂര്‍ണമായ വിവരവും ഹാജിമാര്‍ക്ക് ആവശ്യമായ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിവിധ വിഷയങ്ങളില്‍ ഹാജിമാര്‍ക്ക് സംശയനിവാരണത്തിന് ഏറ്റവും ഉപകാരപ്രദമായ രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഹജ്ജ് കമ്മിറ്റി വഴി യാത്രയാവുന്ന തീര്‍ത്ഥാടകര്‍ക്കു പുറമേ സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ വഴി യാത്രതിരിക്കുന്ന തീര്‍ത്ഥാടകരുടെ വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാവും.  ഹിന്ദി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമേ തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് കര്‍മങ്ങള്‍ നേരിട്ടുകണ്ട് മനസ്സിലാക്കാന്‍ സഹായകമാവുന്ന രീതിയിലുള്ള വീഡിയോ ചിത്രവും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ഇന്ത്യന്‍ ഹാജി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം' എന്ന പേരിലുള്ള ആപ്ലിക്കേഷന്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിള്‍ സ്‌റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.
Next Story

RELATED STORIES

Share it