Flash News

ഹജ്ജ് : തീര്‍ത്ഥാടകരുടെ മടക്കയാത്ര പൂര്‍ത്തിയായി



നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മത്തിനു പുറപ്പെട്ട  തീര്‍ത്ഥാടകരുടെ മടക്കയാത്ര പൂര്‍ത്തിയായി. 39ാമത്തെ വിമാനം ഇന്നലെ രാവിലെ 11.30നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തിരിച്ചെത്തി. ഇതോടെയാണു ഹാജിമാരുടെ മടങ്ങിവരവു പൂര്‍ത്തിയായത്. ഹജ്ജ് തീര്‍ത്ഥാടനം കഴിഞ്ഞു തിരിച്ചെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി ടി കെ അബ്ദുല്‍ റഹ്മാന്‍, ഹജ്ജ് സെല്‍ സ്‌പെഷ്യല്‍ ഓഫിസര്‍ യു അബ്ദുല്‍ കരീം, ഹജ്ജ് സെല്‍ ഓഫിസര്‍ അബ്ദുല്‍ ലത്തീഫ്, അസിസ്റ്റന്റ് സെല്‍ ഓഫിസര്‍ എസ് നജീബ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.   ഈ മാസം 21 മുതലാണു ഹജ്ജ്കര്‍മം  നിര്‍വഹിച്ചു ഹാജിമാര്‍ മടക്കയാത്ര ആരംഭിച്ചത്.
Next Story

RELATED STORIES

Share it