Pravasi

ഹജ്ജ്; തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മെസേജ് അയച്ചു തുടങ്ങിയതായി ഔഖാഫ്‌



ദോഹ: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തിനുള്ള നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് എസ്എംഎസ് അയച്ചുതുടങ്ങിയതായി ഔഖാഫ് ഇസ്്‌ലാമികകാര്യ മന്ത്രാലയം വ്യക്തമാക്കി. എല്ലാ നിബന്ധനകളും ഉള്‍ക്കൊള്ളുന്ന അപേക്ഷകള്‍ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം നടത്തിയ ഇലക്ട്രോണിക് നറുക്കെുടുപ്പിലൂടെയാണ് സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നും നിശ്ചിത പേരെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഔഖാഫ് മന്ത്രാലയത്തിനു കീഴിലെ ഹജ്ജ്-ഉംറ കാര്യവിഭാഗം മേധാവി അലി ബിന്‍ സുല്‍ത്താന്‍ അല്‍മുസൈഫരി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ തിരഞ്ഞെടുത്ത ഹജ്ജ് ഏജന്‍സികളെ സമീപിച്ച് മറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് സന്ദേശമയച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സമയം ദീര്‍ഘിപ്പിക്കുന്നവരുടെ അവസരം മറ്റുള്ളവര്‍ക്ക് നല്‍കുമെന്നും മുസൈഫരി ഓര്‍മപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 132 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ അന്വേഷിക്കാവുന്നതാണെന്നും അദ്ദേഹം വിശദമാക്കി.
Next Story

RELATED STORIES

Share it